എന്റെ ഗ്രാമം


എന്റെ ഗ്രാമം" ഇരവിപേരൂര്‍"
ഇരവിപേരൂര്‍  ഭൂപടം
 ചരിത്രം
                ഥകളിയുടെ കേളീരംഗമായ ശ്രീവല്ലഭപുരി (തിരുവല്ല) യില്‍നിന്നും  ഏഴുകിലോമീറ്റര്‍ കിഴക്കുമാറി, മണിമലയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമം.'ഇരവിപേരൂര്‍'.
ഏ.ഡി. പത്താം ശതകത്തിനു മുന്‍പ് ഈ പ്രദേശം ഭരിച്ചിരുന്ന പാഴൂര്‍  രാജവംശവും പത്തില്ലത്തില്‍ പോറ്റിമാര്‍ എന്ന പത്തോളം ബ്രാഹ്മണ ഇല്ലങ്ങളും പ്രസിദ്ധമായിരുന്നു.പാഴൂര്‍ രാജവംശത്തിലെ കീര്‍ത്തിമാനായ രാജാവായിരുന്നു ഇരവി രാജാവ്  . ഇരവിയുടെ പെരിയ ഊരായിരുന്നതിനാല്‍ ഇരവിപുരം എന്നു പേരു കിട്ടി. പിന്നീട്  ഇരവിപേരൂര്‍ എന്നയി മാറി. പന്ത്രണ്ടാം ശതകത്തില്‍ പാഴൂര്‍  രാജവംശം മൂവാററുപുഴയിലേക്ക് കുടിയേറിപ്പാര്‍ത്തതായി പറയുന്നു .പാഴൂര്‍ രാജവംശത്തിന്റെ നിത്യ സ്മാരകമായി പാഴൂര്‍ കുളം ഇന്നും നിലകൊള്ളുന്നു.ഇരവിപേരൂര്‍,,വള്ളംകുളം, ഓതറ കിഴക്ക്,  പഴയകാവ്
നെല്ലാടു്, തോട്ടപ്പുഴ, കോഴിമല നന്നൂര്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ജനപഥങ്ങള്‍. വടക്ക് മണിമലയാറും തെക്ക് പുണ്യ നദിയായ പമ്പയുടെ കൈവഴിയായ വരട്ടാറും ഈ ഗ്രാമത്തെ തഴുകി ഒഴുകുന്നു. 

              ഇരവിപേരൂര്‍ പഞ്ചായത്തിന്റെ  വടക്കു പടിഞ്ഞാറുള്ള പ്രദേശമാണ് വള്ളംകുളം.നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടതിനാല്‍ വെള്ളംകുളം എന്ന് അറിയപ്പെട്ടിരുന്ന പ്രദേശം കലാന്തരത്തില്‍ വള്ളംകുളം എന്നായിമാറി

             ഗ്രാമത്തിന്റെ തെക്കുഭാഗത്തുകൂടിഒഴുകുന്ന വരട്ടാറിന്റെ പിന്നിലും ചരിത്രമുരങ്ങുന്നുണ്ട് .മദ്ധ്യ പാണ്ഡവനായ ഭീമന്‍  ഒരിയ്ക്കല്‍ പമ്പാനദി മുറിച്ചു മുമ്പോട്ടു നടന്നപ്പോള്‍ ഗധ പതിച്ച ഭാഗതുകൂടി ഒരു ചാലുണ്ടായി.
നദിയുടെ ഒരു കൈവഴി ആ ചാലിലൂടെ ഒഴുകന്‍ തുടങ്ങി. ഏറെ ദൂരം പിന്നിട്ടപ്പോള്‍ ആറ് പുറകേവരുന്നുവെന്ന് ആരോ  വിളിച്ചു പറഞ്ഞു. നിസ്സംഗനായി മുന്നോട്ടു നീങ്ങിയ ഭീമന്‍ വരട്ടെ ആറ് എന്ന് മറുപടി നല്കി . ഈ ചാലാണ് വരട്ടാറായി മാറിയത് എന്ന് ഐതിഹ്യം പറയുന്നു. ആണ്ടിന്റെ ഭൂരിഭാഗവും വരണ്ടണങ്ങി കിടക്കുന്നതിനാലാന് വരട്ടാറെന്നു പറയുന്നതെന്ന അഭിപ്രായവുമുണ്ട്.



              വടക്ക് കല്ലൂപ്പാറ പഞ്ചയത്ത്, തെക്ക് ചെങ്ങന്നൂര്‍ നഗരസഭ , കിഴിക്ക് കോയിപ്രം പഞ്ചായത്ത് , പടിഞ്ഞാറ് കവിയൂര്‍ ,കുറ്റൂര്‍ പഞ്ചയത്തുകള്‍ എന്നിവയാണ് ഈ ഗ്രമത്തിന്റെ അതിരുകള്‍.
  
             

പത്തില്ലങ്ങള്‍
പച്ചംകുളത്തില്ലം
കരനെന്മേനി ഇല്ലം
കരിപ്പൂരില്ലം
കൊന്നൊലില്‍ ഇല്ലം
ഇളയിടത്തില്ലം
തെഞ്ചേരില്‍ ഇല്ലം
പ്രയാറ്റില്ലം
കാട്ടോടുത്തില്ലം
പെരുന്തോടത്തില്ലം
അടിയോടി ഇല്ലം
അതിരുകള്‍

ആരധാനാലയങ്ങള്‍

തിരുനല്ലൂര്‍ സ്ഥാനം ദേവീ ക്ഷേത്രം

പണ്ട് വടക്കു ദേശത്തുനിന്നുംബഹിഷ്ക്രിതരായ അന്തര്‍ജനങ്ങള്‍  ജലമാര്‍ഗം പാറപ്പുഴ കടവില്‍ എത്തി.നിരാശ്രയരായ അവര്‍ക്ക് കരനെന്മേനി ഇല്ലത്ത് ആശ്രയം നല്കി. അന്തര്‍ജനങ്ങള്‍ ഒപ്പം കൊണ്ടുവന്ന തേവാരമൂര്‍ത്തിയായ ദേവീ വിഗ്രഹം ഇല്ലത്തെ തേവാരപ്പുരയില്‍ പ്രതിഷ്ടിച്ചു. കാലക്രമത്തില്‍ ദേവീചൈതന്യം നാടുമുഴുവന്‍ അനുഭവിച്ചറിയാന്‍ തുടങ്ങി. ഏതോ യോഗീശ്വരന്‍ ദേവിചൈതന്യത്തെ സാകാര രൂപത്തില്‍ പ്രതിഷ്ഠിച്ചു.ഊരിലെ നല്ല സ്ഥാനത്ത് ഇരുന്നരുളിയ ദേവി നല്ലൂര്‍സ്ഥാനത്തമ്മയായി. 
 കൂടുതല്‍ വിവരങ്ങള്‍ക്ക്  ഇവിടെ ക്ളിക്ക് ചെയ്യുക

പൂവപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.

ഒരിക്കല്‍ ഒരു വെള്ളപ്പൊക്ക സമയത്ത് ആറ്റില്‍ നിന്നും വിറകുശേഖരിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി തനിക്കു കിട്ടിയ വിറകുകള്‍ വെട്ടിക്കീറുകയായിരുന്നു. അതില്‍ ഒരു പൂവത്തടിയില്‍ മഴു പതിച്ചപ്പോള്‍ തടിയില്‍ നിന്നും ചോര പൊടിയുന്നതു കണ്ടു. ഭയവിവശനായ അയള്‍ നാട്ടിലെ പ്രധാന തറ്വാടായ മഴവഞ്ചേരില്‍ കുടുംബത്തില്‍ എത്തി കാരണവരെ വിവരംധരിപ്പിച്ചു.  മഴവഞ്ചേരില്‍ കാരണവര്‍ നാട്ടിലെ പ്രമാണിമാരോടൊത്ത്  പാഴൂര്‍ പടിപ്പുരയില്‍ എത്തി  പ്രശ്നം വയ്പ്പിച്ചു.കിഴക്ക് മണിമല ദേശത്ത് ഉണ്ടയിരുന്ന ബാലസുബ്രഹ്മണ്യ ക്ഷേത്രം വെള്ളപ്പൊക്കത്തില്‍ നശിച്ചപ്പോള്‍ അവിടുത്തെ ബാലസുബ്രഹ്മണ്യ ചൈതന്യം ഒരു പൂവത്തടിയില് കയറി നദിയിലൂടെ ഒഴുകി വരികയായിരുന്നു എന്നും ആ തടിയിലാണ് മഴു പതിഞ്ഞതെന്നും പ്രശ്നത്തില്‍ തെളിഞ്ഞു. ദേവചൈതന്യം യധോചിതം പ്രതിഷ്ഠിക്കേണ്ടതാണെന്നും പ്രശ്ന വിധിയുണ്ടയി. പത്തില്ലത്തില്‍ പോറ്റിമാരുടെ നേതൃത്വത്തില്‍ ആറ്റുതീരത്തുതന്നെ ക്ഷേത്രം നിര്‍മ്മിച്ചു ബാലസുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തി. മണിമലയില്‍ ഉണ്ടായിരുന്ന ക്ഷേത്രം പനയോല മേഞ്ഞതായിരുന്നു. അതേപോലെ പനയോല മേഞ്ഞ ക്ഷേത്രമായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. കാലങ്ങള്‍ക്കുശേഷമുണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ ഈ ക്ഷേത്രം ഒലിച്ചു പോവുകയും കരിപ്പൂര്‍ കാവില്‍ തങ്ങിയിരിക്കുകയും ചെയ്തു. അവിടെനിന്നും ക്ഷേത്രാവശിഷ്ടങ്ങള്‍ ശേഖരിച്ച നാട്ടുകാര്‍ ദാരു ശില്പ്പ ചുവരുകളോടുകൂടിയ പുതിയൊരു ക്ഷേത്രം നിര്‍മ്മിച്ചു.ലോകത്തെതന്നെ അപൂര്‍വ്വ ദാരു ശില്പ്പങ്ങളാണ് പൂവപ്പുഴയിലെ ക്ഷേത്ര ചുവരുകളില്‍ കാണുന്നത്.



 
പൂവപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

                                    പൂവപ്പുഴയിലെ ശില്പ്പവിദ്യകള്‍ Wathch video

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യുക

മേതൃക്കേല്‍ മഹാദേവ ക്ഷേത്രം
 പാഴൂര്‍ മനയുടെ  വടക്കുവശം കോയിക്കല്‍ തമ്ബുരാന്റെ വകയായിരുന്നു. കോയിക്കല്‍ തമ്പുരാന്റെ ആരാധനാമൂര്ത്തിയായ പരമശിവന്റെ നാമത്തില്‍ പണികഴിപ്പച്ച ക്ഷേത്രമാണ് മേതൃക്കേല്‍ മഹാദേവ ക്ഷേത്രം.

 

 
മേതൃക്കേല്‍ ക്ഷേത്രം

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 പുതുക്കുളങ്ങര ദേവീക്ഷേത്രം

ടിപ്പുവിന്റെ പടയോട്ടക്കലത്ത് ആലത്തൂര്‍ മാമ്പററയില്ലവും മറ്റ് ഒന്‍പത്  വിഭാഗം ആള്‍ക്കരും തെക്കേ മലബാറില്‍ നിന്നും പലായനം ചെയ് തു . അവര്‍ വിശ്രമത്തിനായി നോക്കുമ്പോള്‍ ഒരു തറ കാണുകയും ഓം തറ എന്നു പറയുകയും ചെയ്തു . അന്നു മുതല്‍ആ സ്ഥലം ഓതറ എന്ന് അറിയപ്പെടാണ്‍ തുടങ്ങി . മാമ്പററഇല്ലക്കരോടൊപ്പം
ഇടശ്ശേരി നായന്മാര്‍, ഗണകന്മാര്‍, ക്ഷുരകന്മാര്‍ , പിള്ളമാര്‍ , വെളുത്തേടത്തു നായന്‍മാര്‍ തുടങ്ങിയ സമുദായക്കരും വന്നു. മാമ്പട്റ്റ ഇല്ലക്കാര്‍ തങ്ങളുടെ പരദേവതയായ പുതുക്കുളങ്ങരയമ്മയെ യഥാസ്ഥാനത്തു പ്രതിഷ്ഠിച്ചു. ഈ ക്ഷേത്രത്തിലെ പടയണി വളരെ പ്രസിദ്ധമാണ്. ഇവിടെ മാത്രം കാണുന്ന ആയിരത്തൊന്നു പാളയില്‍ തീര്‍ത്ത ഭൈരവിക്കോലം ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു.

തിരുവാമനപുരം മഹാവിഷ്ണു ക്ഷേത്രം

പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറു നന്നൂരിനടിത്തു സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തിരുവാമനപുരം ക്ഷേത്രം.ഇത് അതി പുരാതനമായ ക്ഷേത്രമാണ് . ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ ഇരുപത്തെട്ടര ദേവന്മരില്‍ അര ദേവന്‍ ശ്രീവാമനനാണെന്നു കരുതുന്നു.പഴയ ക്ഷേത്രാവശിഷ്ടങ്ങളായ വന്‍ ഒറ്റക്കല്ലുകള്‍ ഇപ്പൊഴും ഇവിടെ കാണാന്‍ കഴിയും.

കുന്നേകാട്ട് ധര്‍മ്മശാസ്താ ക്ഷേത്രം

പരശുരാമ പ്രതിഷ്ഠിതമാണ് ഈ ക്ഷേത്രം.ഓതറയില്‍ നിന്നുംകിഴക്കുമാറി വലിയൊരു കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്നു. ഓതര്‍മല ക്ഷേത്രം  എന്നണ്   ആദ്യം അറിയപ്പെട്ടിരുന്നത്.ഇവിടെ ആദ്യം ഉണ്ടയിരുന്ന ശാസ്താ പ്രതിഷ്ഠ മലവെള്ളത്തില്‍ ഒലിച്ചു പോയെന്നും ആ  വിഗ്രഹമാണ് തകഴി ധര്‍മ്മശാസ്ത ക്ഷേത്രതില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും വിശ്വസിക്കുന്നു.ഇന്നും എണ്ണയ്ക്കും കുഴമ്പിനും കുന്നേകാട്ടെത്തി മരുന്നുകള്‍ പറിച്ചുകൊണ്ടു പോകുന്നു

പുത്തന്‍കാവുമല ക്ഷേത്രം
ദ്ധ്യ തിരുവിതാംകൂറിലെതന്നെ പ്രസിദ്ധമായ ശിവ ക്ഷേത്രമാണ് പുത്തങ്കാവുമല ശിവക്ഷേത്രം.മലമേല്‍ എന്നയിരുന്നു ഇതിന്റെ ആദ്യത്തെ പേര്.നന്നൂര്‍ കവലയില്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാറുമാറി ഒരു മലയുടെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 

നന്നൂര്‍ ദേവീക്ഷേത്രം
നന്നൂര്‍ ഗ്രാമത്തിന്റെ പരദേവതയായ നന്നൂര്‍ ഭഗവതി ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്നു. ഈ ക്ഷേത്രൊല്‍പ്പത്തിയുടെ കഥ ഒരു ചേരമര്‍ സ്ത്രീയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പഴയകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ഓതറ  എന്‍.എസ്.എസ്.കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ക്ഷേത്രം.പുതുക്കുളങ്ങര ദേവിക്ഷേത്രം പഴയകാവ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത് എന്നു പറയപ്പെടുന്നു.ഒരിയ്ക്കല്‍പൂജകഴിക്കാന്‍ പോയ, ഇല്ലത്തെ മകന്‍ തിരുമേനി കയ്യിലെ മോതിരം ഊരിവെച്ചു ശാന്തി കഴിച്ചു.തിരികെ പോരുന്ന സമയം മോതിരം എടുക്കാന്‍ മറന്നു.മോതിരം എടുക്കന്‍ തിരികെ ചെന്ന മകന്‍ തിരുമേനിയെ  യക്ഷി പിടികൂടി.  ഇതെ തുടര്‍ന്ന് അച്ഛന്‍ തിരുമേനി ക്ഷേത്രത്തിലെ വിഗ്രഹം ഇളക്കി ഇല്ലതിതിനു വടക്കു ഭാഗത്ത് പ്രതിഷ്ഠിച്ചു. തുടര്‍ന്ന് ഇന്നു കാണുന്ന പുതുക്കുളങ്ങര ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു എന്നും പഴമക്കാര്‍ പറയുന്നു.പഴയകാവില്‍ പിന്നീട് പല ദോഷങ്ങള്‍ അനുഭവപ്പെടുകയും ചെയ്തു. ഇതിനു പരിഹാരമയി പഴയ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്സ്ഥലത്ത് ശ്രീകൃഷ്ണ പ്രതിഷ്ഠ നടത്തി . 

 തേളൂര്‍മല ഭദ്രകാളി ക്ഷേത്രം

നന്നൂര്‍ കവലയില്‍ നിന്നുംരണ്ടു കിലോമീറ്റര്‍ തെക്കുമാറി സ്ഥിതിചെയ്യിന്നു.



No comments:

Post a Comment